24 April 2024, Wednesday

ഇന്ത്യന്‍ ഓയിലും ഗൂഗിള്‍ പേയും പങ്കാളിത്ത കരാറില്‍

Janayugom Webdesk
കൊച്ചി
September 20, 2021 4:22 pm

ഇന്ത്യന്‍ ഓയിലിന്റെയും ഗൂഗിള്‍ പേയുടെയും ഇടപാടുകാര്‍ക്ക് ഇന്ധനം നിറയ്ക്കല്‍ കൂടുതല്‍ പ്രയോജനപ്രദമാക്കുന്ന പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. ഗൂഗിള്‍ പേ ആപ് ഉപയോഗിച്ച് രാജ്യത്തെ 30,000 ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങുമ്പോള്‍, ഉപഭോക്താവിന് 500 രൂപവരെ ക്യാഷ് ബാക് ലഭിക്കും.

ഇന്ത്യന്‍ ഓയിലിന്റെ, ലോയലിറ്റി പ്രോഗ്രാമായ എക്‌സ്ട്രാ റിവാര്‍ഡ്‌സ് പിന്നീട് ഗൂഗിള്‍ പേ ആപ്പിലും ലഭ്യമാക്കും. ഇന്ത്യന്‍ ഓയിലിന്റെയും ഗൂഗിള്‍ പേയുടെയും ഉപഭോക്താക്കള്‍ക്ക്, എക്‌സ്ട്രാ റിവാര്‍ഡ്‌സ് ലോയലിറ്റി പോയിന്റുകള്‍, ഗൂഗിള്‍ പേ ആപ്പ് ഉപയോഗിച്ച് റെഡീം ചെയ്യാം.

ഇന്ത്യന്‍ ഓയില്‍ ഇടപാടുകാര്‍ക്കും ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്കും, ഇത് പ്രയോജനപ്രദമാണ്. ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ ഓയില്‍ എക്‌സ്ട്രാ റിവാര്‍ഡ്‌സ് ലോയല്‍റ്റി പ്രോഗ്രാം മെമ്പര്‍ഷിപ്പിനായി സൈന്‍ അപ് ചെയ്യുകയോ ഗൂഗിള്‍ പേ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയോ വേണം.
eng­lish summary;Indian Oil and Google Pay in part­ner­ship agreement
you may also like this video;
Indi­an Oil and Google Pay in part­ner­ship agreement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.