October 1, 2022 Saturday

Related news

September 13, 2022
August 31, 2022
August 24, 2022
August 23, 2022
August 19, 2022
August 17, 2022
August 14, 2022
August 1, 2022
July 21, 2022
July 19, 2022

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലില്‍ വന്‍ തീപിടിത്തം

Janayugom Webdesk
ഡല്‍ഹി
September 3, 2020 3:04 pm

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലില്‍ വന്‍ തീപിടിത്തം. ശ്രീലങ്കയിലെ കൊളംബോ തീരത്തിന് സമീപത്തുവച്ച് ഇന്ന് രാവിലെയാണ് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുവൈറ്റില്‍ നിന്ന് പാരദ്വീപിലേക്ക് പോവുകയായിരുന്ന കപ്പലില്‍ നിറയെ എണ്ണയുണ്ടായിരുന്നു.

വന്‍ തീപിടിത്തമെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്. തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. ഹെലികോപ്ടറും സൈന്യത്തിന്റെ രണ്ട് കപ്പലും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കപ്പലുകളെ നിയോഗിക്കുമെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്.

ആര്‍ക്കെങ്കിലും ജീവഹാനി ഉണ്ടായോ എന്ന് വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണവും അറിവായിട്ടില്ല. അപകടത്തെക്കുറിച്ച് ഐ ഒ സി അധികൃതരുടെ പ്രതികരണം ലഭ്യമല്ല.

Eng­lish sum­ma­ry; indi­an oil cor­po­ra­tion oil tanker catch­es fire

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.