ഇന്ത്യന്‍ ഓയില്‍ നടപ്പ് അര്‍ധവാര്‍ഷിക സാമ്പത്തിക വര്‍ഷം 8138 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2020–21 അര്‍ധ വാര്‍ഷികത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 2,04,686 കോടി രൂപയാണ്. 2019–20- ല്‍ ഇത് 2,82,514 കോടി രൂപയായിരുന്നു. 2020 സെപ്തംബര്‍ 30‑ന് അവസാനിച്ച ആറു മാസത്തിനുള്ളില്‍ അറ്റാദായം 8138 കോടിയായി കുതിച്ചുയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4160 കോടി രൂപ മാത്രമായിരുന്നു. ഈ കാലയളവില്‍ നേടിയ ഉയര്‍ന്ന ഇന്‍വെന്ററി നേട്ടവും വിനിമയ നേട്ടവുമാണ് ഇതിനു പ്രധാന കാരണം.
പ്രവര്‍ത്തന വരുമാനം 2020 ‑21 രണ്ടാം ക്വാര്‍ട്ടറില്‍ 1,15,749 കോടിയാണ്. മുന്‍ വര്‍ഷം ഇത് 1,32,377 കോടി രൂപയായിരുന്നു.
2020–21 രണ്ടാം ക്വാര്‍ട്ടറില്‍ ലാഭം 6227 കോടി രൂപയായിരുന്നെങ്കില്‍ മുന്‍വര്‍ഷം ഇത് കേവലം 563 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ ആറ് മാസക്കാലം 35.403 ദശലക്ഷം മെട്രിക് ടണ്‍ ഉല്പന്നങ്ങള് കമ്പനി വിറ്റഴിച്ചതായി ഇന്ത്യന്‍ ഓയില്‍ ചെയര്മാന് എസ്. എം വൈദ്യ അറിയിച്ചു. കയറ്റുമതിയും ഇതില്‍ ഉള്‍പ്പെടും.
‘റിഫൈനറികളിലെ മൊത്തം ഉല്‍പ്പാദനം 20–21 സാമ്പത്തിക വര്‍ഷം ആദ്യ ആറു മാസത്തില്‍ 26.899 ദശലക്ഷം മെട്രിക് ടണ്ണും ദേശവ്യാപക ശൃംഖലകള്‍ വഴി ലഭ്യമായത് 32.364 ദശലക്ഷം ടണ്ണും ആണ്. മൊത്തം റിഫൈനിങ്ങ് ശേഷി നടപ്പ് വര്‍ഷം ബാരലിന് 3.46 അമേരിക്കന്‍ ഡോളറായിരുന്നു’. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് ബാരലിന് 2.96 ഡോളറായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ഓയിലിന്റെ ഉല്‍പ്പന്ന വില്പനയുടെ വോള്യം 18.899 ദശലക്ഷം ടണ്‍ ആയിരുന്നു. റി ഫൈനിങ്ങ് ത്രു പുട്ട് 13.969 ദശലക്ഷം ടണ്‍ ആയി
ENGLISH SUMMARY:Indian Oil posted a net profit of Rs 8138 crore
You may also like this video