ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന റീട്ടെയ്ലർ ആയ ഇന്ത്യൻ ഓയിലും ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് ഇന്ത്യൻ ഓയിൽ- എസ്ബിഐ കോ ബ്രാൻഡഡ് റൂപേ ഡെബിറ്റ് കാർഡ് അവതരിപ്പിച്ചു.
ഇന്ത്യൻ ഓയിൽ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യയും എസ്ബിഐ ചെയർമാൻ ദിനേഷ് കുമാർ ഖരെയും ചേർന്നാണ് ഡെബിറ്റ് കാർഡ് അവതരിപ്പിച്ചത്.
ഒട്ടേറെ പുതുമകൾ നിറഞ്ഞതാണ് പുതിയ കാർഡ്. ഇന്ത്യൻ ഓയിൽ പമ്പുകളിൽ ചെലവാക്കുന്ന ഓരോ 200 രൂപയ്ക്കും ആറിരട്ടി റിവാർഡ് പോയിന്റുകൾ ലഭിക്കും.
ഇന്ത്യൻ ഓയിൽ പമ്പുകളിൽ നിന്നും പെട്രോൾ വാങ്ങുന്ന കാർഡ് ഉടമയ്ക്ക് 0. 75 മൂല്യമുള്ള ലോയൽറ്റി പോയിന്റ് ലഭിക്കും.
ENGLISH SUMMARY: Indian Oil-SBI Rupee Debit Card
YOU MAY ALSO LIKE THIS VIDEO