പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ട്രീ ചീയേഴ്സ് പരിപാടി ആരംഭിച്ചു. പുതിയ വാഹനത്തില്‍ ഏതെങ്കിലും ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നവരുടെ പേരില്‍ അതത് പമ്പില്‍ ഒരു വൃക്ഷത്തൈ നടുക എന്നതാണ് ട്രീ ചീയേഴ്സ് പരിപാടി.
ഇവര്‍ക്ക് ബോണസ് റിവാര്‍ഡ് പോയിന്റിനൊപ്പമുള്ള എക്സ്ട്രാ റിവാര്‍ഡ് ലോയല്‍റ്റി പ്രോഗ്രാമില്‍, കോപ്ലിമെന്ററി അംഗത്വവും നല്‍കും. നാലുചക്ര, ഇരുചക്ര, ത്രിചക്ര വാഹനങ്ങള്‍ക്കെല്ലാം ഇത് ലഭ്യമാണ്.
വാഹന ഉടമകള്‍ മൊബൈല്‍ നമ്പര്‍, പേര്, വാഹനത്തിന്റെ വിവരങ്ങള്‍ എന്നിവ പെട്രോള്‍ പമ്പില്‍ നല്‍കണം. വൃക്ഷത്തൈയുടേത് ഉള്‍പ്പെടെ ഉള്ള വിശദവിവരങ്ങള്‍ എസ്എംഎസില്‍ ലഭിക്കും. എസ്എംഎസില്‍ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉപഭോക്താവിന് ഒരു ബാഡ്ജ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
ഒരു ഹരിതഭാവിയാണ് ട്രീ ചീയേഴ്സിന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ഓയില്‍ ചെയര്മാന് എസ്.എം. വൈദ്യ പറഞ്ഞു. നിരവധി നഗരങ്ങളില്‍ പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും ചെറിയ വനങ്ങള്‍ ഐഒസി സൃഷ്ടിച്ചിട്ടുണ്ട്.
നഗരത്തിന്റെ ശ്വാസകോശം എന്ന് അറിയപ്പെടുന്ന ഇത്തരം ചെറുവനങ്ങള്‍ 13 നഗരങ്ങളില്‍ ഉണ്ട്. 2019–20‑ല്‍ 80,000 വൃക്ഷങ്ങള്‍ നടുകയുണ്ടായി.
English summary: Indian Oil’s Tree Cheers Show kicks off
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.