ഇ​ന്ത്യ​ന്‍ യു​വ​തി ബ്രി​ട്ട​നി​ല്‍ കൊ​ല്ല​പ്പെ​ട്ടു , കൊ​ല​യാ​ളി​ക്കാ​യി തെ​ര​ച്ചി​ല്‍

Web Desk
Posted on May 17, 2018, 9:21 pm

ല​ണ്ട​ന്‍: ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ യു​വ​തി ബ്രി​ട്ട​നി​ല്‍ കൊ​ല്ല​പ്പെ​ട്ടു. ജെ​സി​ക്ക പ​ട്ടേ​ല്‍ എ​ന്ന 34‑കാ​രി​യെ​യാ​ണ് മി​ഡി​ല്‍​സ്ബ​റോ ന​ഗ​ര​ത്തി​ലെ ലി​ന്‍​തോ​ര്‍​പ്പ് പ്രാ​ന്ത​ത്തി​ലെ വീ​ട്ടി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ബ്രി​ട്ട​നി​ല്‍ ഫാ​ര്‍​മ​സി​സ്റ്റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. മ​ര​ണ​കാ​ര​ണം ഇ​തേ​വ​രെ അറിവായിട്ടില്ല. കൊ​ല​യാ​ളി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ തു​ട​രു​കയാണ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ആ​ര്‍​ക്കെ​ങ്കി​ലും അ​റി​വു​ണ്ടെ​ങ്കി​ല്‍ വി​വ​രം കൈ​മാ​റാ​ന്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.ഭ​ര്‍​ത്താ​വിന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലാ​ണ് ജെ​സി​ക്ക ജോ​ലി നോ​ക്കി​യി​രു​ന്ന​ത്.