Janayugom Online
sukhnanina

ഇന്ത്യന്‍ചിത്രം യുകെ വിട്ടുപോകുന്നതിന് വിലക്ക്

Web Desk
Posted on November 18, 2018, 10:13 pm

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള വിഖ്യാതചിത്രം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് യുകെ വിലക്ക് ഏര്‍പ്പെടുത്തി. ബ്രിട്ടനിലെ കലാസാംസ്‌കാരിക മന്ത്രി മൈക്കള്‍ ഇല്ലിസാണ് ചിത്രം രാജ്യം വിട്ടുപോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
18-ാം നൂറ്റാണ്ടില്‍ വരച്ച ഗായകസംഘത്തിന്റെ ജലച്ഛായ ചിത്രത്തിന് 5,50,000 പൗണ്ട് (ഏകദേശം 50 കോടിയിലധികം രൂപ) യാണ് വില. ഏഴ് കുഴലൂത്തുകാരുടെ ഈ ചിത്രത്തിന്റെ സൃഷ്ടാവ് ഗുലേറിലെ നൈന്‍സുഖ് ആണ്. ഇന്ത്യന്‍ കലാപാരമ്പര്യത്തെക്കുറിച്ച് ലണ്ടനിലുള്ളവര്‍ക്ക് പഠിക്കാനും നൈന്‍സുഖിന്റെ ചിത്രങ്ങളെ വെച്ച് ഒരു മ്യൂസിയം സൃഷ്ടിക്കാനുമാണ് തനിക്ക് താല്‍പര്യമെന്ന് മന്ത്രി വ്യക്തമാക്കി.
ഒരു കാലഘട്ടത്തെത്തന്നെയാണ് നൈന്‍സുഖിന്റെ ചിത്രങ്ങള്‍ കാട്ടിത്തരുന്നതെന്ന് മന്ത്രി പുകഴ്ത്തി. യുകെയിലെ വിവിധ മ്യൂസിയങ്ങളില്‍ നൈനാസുഖിന്റെ ചിത്രങ്ങളുണ്ട്.