വിക്കറ്റിന് പിന്നില്‍ സെഞ്ചുറി തികച്ച് ധോണി; ചെന്നെെയ്ക്ക് വിജയം

Web Desk

അബുദാബി

Posted on September 20, 2020, 11:21 am

ഐപിഎല്ലില്‍  സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ചെന്നെെ സൂപ്പര്‍ കിങ്സ് നായകന്‍ മഹേന്ദ്രസിങ് ധോണി. വിക്കറ്റിന് പിന്നില്‍ നൂറ് ക്യാച്ചുകള്‍ എടുത്താണ് ധോണി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയത്. ഇന്നലെ മുംബെെ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തിലാണ് താരം നൂറാം ക്യാച്ച് എടുത്തത്. ഇതിന് മുന്‍പ് ഐപിഎല്ലില്‍ ദിനേഷ് കാര്‍ത്തിക്കാണ് ഈ റെക്കാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. ഐപിഎല്ലില്‍ വിക്കറ്റ് കീപ്പറായി ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയത് ധോണി തന്നെയാണ്. ഐപിഎല്‍ 13-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചു വിക്കറ്റ് ജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ചെന്നൈ മറികടന്നു.

അര്‍ധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ചെന്നൈ വിജയത്തില്‍ നിര്‍ണായകമായത്. 48 പന്തുകള്‍ നേരിട്ട റായുഡു മൂന്നു സിക്‌സും ആറു ഫോറുമടക്കം 71 റണ്‍സെടുത്തു. റായുഡുവാണ് കളിയിലെ താരവും.

ടോസ് നേടിയ ചെന്നൈ മുബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുംബൈക്ക് വേണ്ടി ക്യാപ്ടൻ രോഹിത്ത് ശർമയും ക്വിന്റൻ ഡികോക്കുമാണ് ഓപ്പണിങ്ങിനിറങ്ങിയത്. ഈ ഐപിഎല്ലിന്റെ ആദ്യ ബോൾ തന്നെ ബൗണ്ടറിയിലേക്ക് പായിച്ച് രോഹിത്ത് മുബൈയുടെ വരവറിയിച്ചു. തകർപ്പൻ തുടക്കമായിരുന്നു രോഹിതും ഡികോക്കും ചേർന്നു മുംബൈക്കു നൽകിയത്. ആദ്യ ഓവറിൽ ഇരുവരും ചേർന്ന് 12 റൺസെടുത്തു.

മുംബൈ നിരയില്‍ ഒരാള്‍ക്കു പോലും അർധ സെഞ്ച്വറി നേടാന്‍ ചെന്നൈ ബോളർമാർ അനുവദിച്ചില്ല. 42 റൺസ് നേടിയ സൗരഭ് തിവാരിയാണ് മുംബൈ നിരയിലെ ടോപ്‌സ്‌കോറര്‍. 31 പന്തുകള്‍ നേരിട്ട താരം മൂന്നു ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് 41 റൺസ് സ്വന്തമാക്കിയത് .

Eng­lish sum­ma­ry: indi­an pre­mier league high­lights
You may also like this video: