ഐപിഎല്‍; സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശിക്കാം!

Web Desk

കൊല്‍ക്കത്ത

Posted on September 05, 2020, 2:57 pm

ഐപിഎല്‍ വേദിയില്‍ 30 ശതമാനം കാണികളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്.

കോവിഡിന്റെ കണക്കുകള്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഭീകരമല്ലാത്തതിനാലാണ് ബിസിസിഐയുടെ ഈ തീരുമാനം. നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ കാണികളെ അടുത്തടുത്ത് ഇരുത്തുന്നതിനോട് യോജിപ്പില്ലെന്ന് ബിസിസിഐ പ്രസിഡന്റ് ഗാംഗുലി വ്യക്തമാക്കി. എന്നാല്‍ അധികം വൈകാതെ സാമൂഹിക അകലം പാലിച്ച് 30 ശതമാനം കാണികളെ നിങ്ങള്‍ക്ക് മൈതാനത്ത് കാണാന്‍ സാധിക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ഗാംഗുലിയുടെ ഈ വാക്കുകള്‍ ഐപിഎല്ലില്‍ കാണികള്‍ ഉണ്ടായേക്കുമെന്ന ശുഭ സൂചനയായിട്ടാണ് ക്രിക്കറ്റ് ആരാധകര്‍ കണക്കാക്കുന്നത്.

ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ താരങ്ങള്‍ക്കുണ്ടാകുന്ന വിരസത ഒഴിവാക്കാന്‍ 30 ശതമാനം കാണികളെ പരിഗണിക്കുന്നതിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ഗ്രൗണ്ടില്‍ പ്രവേശിക്കുന്ന കാണികളെ കൃത്യമായി പരിശോധിക്കുമെന്നും എന്നാല്‍ പെട്ടെന്ന് തന്നെ കാണികളെ പ്രവേശിപ്പിക്കുന്നത് അസാധ്യമായിരിക്കുമെന്നും പറഞ്ഞ ഗാംഗുലി, കാണികളെ ഐപിഎല്ലില്‍ ഒഴിവാക്കുക അത്ര എളുപ്പമല്ലെന്നും നമ്മള്‍ മനുഷ്യരാണെന്നും ഏത് പ്രതിസന്ധികളെയും മറികടക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry: Indi­an pre­mier league fol­l­lowup

You may also like this video: