Web Desk

ദില്ലി

March 22, 2020, 12:33 pm

ട്രെയിൻ സർവ്വീസുകൾ റദ്ദാക്കാനൊരുങ്ങി റയിൽവേ; പഞ്ചാബിൽ ലോക്ക് ഡൗൺ

Janayugom Online

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ചൊവ്വാഴ്ച വരെ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കാനൊരുങ്ങി റയിൽവേ. അവശ്യ സര്‍വ്വീസുകൾ ഒഴികെ ബാക്കിയെല്ലാം നിയന്ത്രിക്കാനാണ് തീരുമാനം. നിലവിൽ ഓടുന്ന ട്രെയിനുകൾ സർവ്വീസ് പൂർത്തിയാക്കും. ഇത് സംബന്ധിച്ച്‌ റെയില്‍വെ തലത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിവരുകയാണ്.

ഇതിനോടകം തന്നെ മാര്‍ച്ച്‌ 31 വരെയുള്ള നിരവധി ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയിരുന്നു. ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യപിച്ച് രാജ്യത്തെ 2400 പാസഞ്ചർ ട്രെയിനുകളും 1300 എക്സ്പ്രസ് ട്രെയിനുകളുമടക്കം 3700 ട്രെയിൻ സർവ്വീസുകൾ റദ്ദാക്കിയിരുന്നു. അതേസമയം, പഞ്ചാബ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അവശ്യസർവ്വീസ് ഒഴികെയുള്ളവയ്ക്കാണ് ലോക്ക്ഡൗൺ. അവശ്യ സര്‍വ്വീസുകളുടെ വിശദമായ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Indi­an Rail­way decide to stop the services.

you may also like this video;