Site iconSite icon Janayugom Online

അയണ്‍മാന്‍ ട്രയാത്ലണില്‍ ചരിത്രം സൃഷ്ടിച്ച് ഒരു ഇന്ത്യന്‍ റെയില്‍വേ ഓഫീസര്‍

അയണ്‍മാന്‍ ട്രയാത്ലണില്‍ ചരിത്രം സൃഷ്ടിച്ച് ഒരു ഇന്ത്യന്‍ റെയില്‍വേ ഓഫീസര്‍. ലോകത്തിലെ ഏറ്റവും കഠിനമായ കായിക ഇനമായ ട്രയാത്ത്ലണ്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യനായി ശ്രേയസ് ജി ഹൊസൂര്‍ മാറി. ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നടന്ന ദുഷ്‌കരമായ ഏക ദിന കായിക ഇനത്തിലാണ് ശ്രേയസ് അഭിമാന നേട്ടം കരസ്ഥമാക്കിയത്. 13 മണിക്കൂര്‍ 26 മിനിറ്റില്‍ ഹൊസൂര്‍ ട്രയാത്ത്ലണ്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ 3.8 കിലോമീറ്റര്‍ നീന്തല്‍, 180 കിലോമീറ്റര്‍ സൈക്ലിംഗ്, 42.2 കിലോമീറ്റര്‍ ഓട്ടം എന്നിവ ഉള്‍പ്പെടുന്നു.

2012 ബാച്ച് ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്‌സ് സര്‍വീസ് ഉദ്യോഗസ്ഥനാണ് ശ്രേയസ് ഹൊസൂര്‍. ചന്ദനക്കടത്തുകാരനായ വീരപ്പനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ഗോപാല്‍ ബി ഹൊസൂരിന്റെ മകനാണ് ശ്രേയസ് ഹൊസൂറെന്ന് മന്ത്രാലയം അറിയിച്ചു.

Eng­lish sum­ma­ry; Indi­an Rail­way offi­cer who made his­to­ry in the Iron­man Triathlon

You may also like this video;

Exit mobile version