പാളം മാറുമ്പോഴുണ്ടാകുന്ന ശബ്ദം ഒഴിവാക്കാനുള്ള ഉപകരണം എത്തിച്ച് ഇന്ത്യൻ റെയിൽവെ. കാന്റഡ് എന്ന ഉപകരണമാണ് ഇതിനായി ഇന്ത്യൻ റെയിൽവെ ഉപയോഗിക്കുക. പ്രയാഗ്രാജിലെസാൻസി റെയിൽവെ സ്റ്റേഷനിൽ നടത്തിയ കാന്റഡിന്റെ പരീക്ഷണം വിജയകരമായിരുന്നു.
ഒന്നിൽ കൂടുതൽ പാളങ്ങളുള്ള സ്റ്റേഷനിൽ തീവണ്ടികൾ പാളം മാറാറുണ്ട്. ഈ സമയം തീവണ്ടികളുടെ വേഗം കുറയ്ക്കേണ്ടിയും വരും. നേരത്തേ ഇത് 15 കിലോമീറ്റർ സ്പീഡിലായിരുന്നെങ്കിൽ തിക്ക് വെബ് സ്വിച്ച് എന്ന ഉപകരണം പാളങ്ങൾ കൂടിച്ചേരുന്ന ഭാഗത്ത് ഘടിപ്പിച്ചിരുന്നതിനാൽ വേഗം 30 കിലോമീറ്ററായി ഉയർത്താൻ സാധിച്ചിരുന്നു. അപ്പോഴും കോച്ചുകളുടെ വിറയലോ, ശബ്ദമോ ഒഴിവാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരമാകും കാന്റഡ് എന്നാണ് കരുതുന്നത്.
നിലവിൽ മെട്രോസ്റ്റേഷനുകളിൽ ഉപയോഗിക്കുന്നത് ഈ സംവിധാനമാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് മറ്റിടങ്ങളിലും പരീക്ഷിക്കാൻ തീരുമാനിച്ചത്. ഘട്ടംഘട്ടമായി രാജ്യം മുഴുവൻ ഈ സംവിധാനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവെ.
English Summary: Indian railway with new technology
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.