ട്രെയിൻ സർവീസ് പുനരാരംഭിക്കുന്ന തീയതി പ്രഖ്യാപിച്ച് ഇന്ത്യൻ റയില്‍വേ

Web Desk

ന്യൂഡൽഹി

Posted on June 25, 2020, 10:51 pm

ലോക്ഡൗണിനെത്തുടർന്ന് നിർത്തിവച്ചിരിക്കുന്ന ട്രെയിൻ സർവീസ് ഓഗസ്റ്റ് 12നുശേഷം മാത്രമെ പുനരാരംഭിക്കൂവെന്ന് റയിൽവേ.

ജൂൺ 30ന് ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാർച്ച് 25 മുതൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരുന്നു.

ഇതിനു ശേഷം അതിഥി തൊഴിലാളികൾക്ക് വേണ്ടി സ്പെഷ്യൽ ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തിയത്. രാജധാനി, മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ പ്രത്യേക സർവീസുകൾ തുടരുമെന്നും റയിൽവേ അറിയിച്ചു.

you may also like this video;