കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞതോടെ ഇന്ത്യന്‍ റെയില്‍വേ 168 ട്രെയിനുകള്‍ റദ്ദാക്കി. നാളെ മുതല്‍ ഈ മാസം 31വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
അതേസമയം കേരളത്തില്‍ ഓടുന്ന കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയവയിലുണ്ട്. കൊല്ലം ചെങ്കോട്ട പാതയിലെ ചില പാസഞ്ചര്‍ ട്രെയിനുകളാണ് ഇന്ന് മുതല്‍ 31 വരെ ദക്ഷിണ റെയില്‍വേ മധുര ഡിവിഷന്‍ റദ്ദാക്കിയിരിക്കുന്നത്.
56737/56738 ചെങ്കോട്ട കൊല്ലം ചെങ്കോട്ട, 56740/56739 കൊല്ലം പുനലൂര്‍ കൊല്ലം, 56744/56743 കൊല്ലം പുനലൂര്‍ കൊല്ലം, 56333/56334 പുനലൂര്‍ കൊല്ലം പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്.
56365 ഗുരുവായൂര്‍ പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കൊല്ലത്തിനും പുനലൂരിനും ഇടയില്‍ റദ്ദാക്കിയിട്ടുണ്ട്. മധുര ഡിവിഷന്റെ കീഴിലുള്ള 56036 തിരുനല്‍വേലി തിരുച്ചെന്തൂര്‍, 56805 വില്ലുപുരം മധുര, 76837 കാരൈക്കുടി വിരുദനഗര്‍, 76839 തിരുച്ചിറപ്പള്ളി കാരൈക്കുടി, 76807 തിരുച്ചിറപ്പള്ളി മന്‍മധുരൈ പാസഞ്ചര്‍ ട്രെയിനുകളും 31 വരെ റദ്ദാക്കി.
English summary: Indian Railways cancel 168 trains
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.