റെക്കോർഡ് കുതിപ്പിൽ ഓഹരിവിപണി; ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 40000 കടന്നു

Web Desk
Posted on May 23, 2019, 11:42 am

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം തന്നെയാണ് നടക്കുന്നത്. റെക്കോര്‍ഡ് കുതിപ്പ്. ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 40,000 കടന്നു. കഴിഞ്ഞ ദിവസം വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 900 പോയിന്റിലധികം ഉയര്‍ന്ന് 38860 ന് മുകളിലെത്തിയിരുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും 250 പോയിന്റിലധികം ഉയരുകയുണ്ടായി. ഭരണസ്ഥിരതയുടെ സൂചനകളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്. ബാങ്കിംഗ്, ഓട്ടോ, എനര്‍ജി, എഫ്‌എംസിജി വിഭാഗം ഓഹരികളിലാണ് മുന്നേറ്റം പ്രകടമാകുന്നത്