Web Desk

വാഷിംഗ്ടൺ

January 14, 2020, 2:35 pm

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിച്ചു

Janayugom Online

അമേരിക്കയിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിച്ചു. ഫിലാഡൽഫിയയിൽ താമസക്കാരനായ ഡ്രെക്സൽ മെഡിക്കൽ കോളജ് വിദ്യാർത്ഥി വിവേക് സുബ്രമണി (23) ആണ് മരിച്ചത്. ജനുവരി 11ന് നടന്ന ഫ്രറ്റേണിറ്റി പരിപാടിയിൽ വിദ്യാർത്ഥികൾ ചെറിയ തോതിൽ മദ്യം കഴിച്ചിരുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം കെട്ടിടത്തിന്റെ റൂഫ്ടോപ്പുകളിലേക്ക് ചാടിക്കടക്കുന്നതിനിടെയാണ് വിവേക് കാൽവഴുതി വീണത്.

താഴേക്ക് വീണ് രക്തത്തിൽ കുളിച്ചുകിടന്ന വിവേകിനെ ഉടൻതന്നെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. വിവേക് ഏതു സംസ്ഥാനത്തുനിന്നുള്ളയാളാണെന്ന് വ്യക്തമല്ല.

Eng­lish Sum­ma­ry: Indi­an stu­dent death in America

YOU MAY ALSO LIKE THIS VIDEO