14 March 2026, Saturday

Related news

March 14, 2026
March 13, 2026
March 11, 2026
March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 6, 2026
March 6, 2026
March 5, 2026

കാലിഫോർണിയയിൽ കർണാടക സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായി

Janayugom Webdesk
കാലിഫോർണിയ
February 14, 2026 3:11 pm

അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത‍്യന്‍ വിദ്യാർഥിയെ കാണാതായിട്ട് അഞ്ച് ദിവസം പിന്നിട്ടു. കർണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ (22) യെയാണ് ഫെബ്രുവരി ഒമ്പത് മുതൽ കാണാതായത്. കാലിഫോർണിയ സർവകലാശാലയിലെ കെമിക്കൽ ആന്റ് ബയോമോളികുലാർ എൻജിനീയറിങ് വിദ്യാർഥിയാണ് സാകേത്.

ക്യാമ്പസിൽ നിന്നും ഒരു കിലോമീറ്റർ അകലെ വെച്ചാണ് വിദ്യാർഥിയെ അവസാനമായി കണ്ടതെന്ന് അധികൃതർ അറിയിച്ചു. സമീപത്ത് നിന്നും പാസ്പോർട്ടും ലാപ്ടോപും അടങ്ങിയ ബാഗ് പിന്നീട് കണ്ടെടുത്തിരുന്നു. നിലവിൽ ലേക്ക് അന്‍സ, ബെർക്കലി ഹിൽസ് എന്നിവ കേന്ദ്രീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. അതേസമയം, സാകേതിന്‍റെ തിരോധാനത്തിൽ ആശങ്ക അറിയിച്ച സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത‍്യന്‍ കോൺസുലേറ്റ് വിദ്യാർഥിയുടെ കുടുംബവുമായും അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.