ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും ഗോവയും നേര്‍ക്കുനേര്‍. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാമതുള്ള ഗോവയ്ക്ക് ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനത്തെത്താനാവും. അതേസമയം എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സാധ്യതയുള്ളൂ. ഒരു പോയിന്റ് കൂടുതലുള്ള ബംഗളൂരുവാണ് ഒന്നാം സ്ഥാനത്തുള്ളത്.
ബ്ലാസ്റ്റേഴ്സിന്റെ ഇനിയെല്ലാ മത്സരങ്ങളും ഫൈനലുകളാണ്. രണ്ടും കൽപിച്ച് ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നതെന്നും പരിശീലകൻ ഷറ്റോരി പറഞ്ഞു.
ആദ്യ പാദത്തിൽ കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തുകയാണ് ഗോവയുടെ ലക്ഷ്യം. 13 കളിയിൽ 24 പോയിന്റുമായി മൂന്നാമതാണ് ഇപ്പോൾ ഗോവ. അതേസമയം സെർജിയോ ലൊബേര പരിശീലകനായി എത്തിയ ശേഷം ഗോവയെ തോല്‍പ്പിക്കാന്‍ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിനായിട്ടില്ല. ഇന്ന് വിജയിച്ച് ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ആകും ഗോവയുടെ ശ്രമം. ഇന്ന് ഗോവയില്‍ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സും എഫ് സി ഗോവയും തമ്മില്‍ ഏറ്റുമുട്ടുന്നത്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.