Web Desk

ന്യൂഡല്‍ഹി

April 30, 2021, 8:12 pm

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫെെനല്‍; ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും

Janayugom Online

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫെെനല്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. ഇതു സബന്ധിച്ച വിവരങ്ങള്‍ ബിസിസിഐ പുറത്തുവിട്ടു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടി 24 അംഗ ടീമിനെ ആയിരിക്കും ബിസിസിഐ തിരഞ്ഞെടുക്കുക. കളിക്കാരുടെ പട്ടിക സമര്‍പ്പിക്കാന്‍ ചേതന്‍ ശര്‍മ്മ അധ്യക്ഷനായ കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചിരുന്നു. 35 കളിക്കാരുടെ പട്ടിക ആയിരിക്കും സെലക്ഷന്‍ കമ്മിറ്റി ബിസിസിഐക്ക് നല്‍കുക. ഇതില്‍ നിന്നാണ് 24 പേരെ തിരഞ്ഞെടുക്കുക.

ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി അയക്കുന്ന സ്‌ക്വാഡ് തന്നെയാകും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയെ പ്രതിനിധീകരിക്കുക.  ഓഗസ്റ്റിലാണ് പരമ്പര.

Eng­lish sum­ma­ry: Indi­an Team for ICC test cham­pi­onship final

You may also like this video: