ന്യൂസിലൻഡ് പര്യടനത്തിനുളള ട്വന്റി20 ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കി. കായിക ക്ഷമത പരിശോധനയില്‍ പരാജയപ്പെട്ട ഹാര്‍ദിക് പാണ്ഡ്യക്കും ടീമില്‍ അവസരം ലഭിച്ചിട്ടില്ല. ശ്രീലങ്കയ്ക്കെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ടിരുന്ന വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ തിരിച്ചെത്തി.
രോഹിതിനെ കൂടാതെ ലങ്കയ്ക്കെതിരേ വിശ്രമം ലഭിച്ച പേസര്‍ മുഹമ്മദ് ഷമിയും ടീമില്‍ മടങ്ങിയെത്തി. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്നു സഞ്ജു. എന്നാല്‍ ലങ്കയ്ക്കെതിരെ അവസാന ടി20യില്‍ മാത്രമാണ് 25കാരന് കളിക്കാന്‍ സാധിച്ചത്. രണ്ട് പന്ത് നേരിട്ട താരം ആറ് റണ്‍സുമായി പുറത്താവുകയായിരുന്നു.
ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്, ശ്രയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാകൂര്‍.
English summary: Indian team for New Zealand tour announced Sanju Samson is out
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.