23 April 2024, Tuesday

വിരാട് കോലിയെ ആദരിച്ച് ഇന്ത്യന്‍ ടീം

Janayugom Webdesk
മൊഹാലി
March 4, 2022 1:49 pm

മൊഹാലി സ്റ്റേഡിയത്തില്‍ 100-ാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ വിരാട് കോലിയെ ആദരിച്ച് ഇന്ത്യന്‍ ടീം. ശ്രീലങ്കക്കെതിരായ മത്സരത്തിനു മുന്‍പാണ് കോലിയെ സ്റ്റേഡിയത്തില്‍ വച്ച് ടീം ആദരിച്ചത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കോലിക്ക് പ്രത്യേക തൊപ്പി സമ്മാനിച്ചു. കോലിയുടെ ഭാര്യയും അഭിനേത്രിയുമായ അനുഷ്‌ക ശര്‍മ്മയും കോലിക്കൊപ്പം ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു. ഗ്യാലറിയില്‍ കോലിയുടെ ബാല്യകാല പരിശീലകനും കുടുംബാംഗങ്ങളും ചരിത്ര നിമിഷത്തിനു സാക്ഷിയായി.

ഒരു ടെസ്റ്റ് മത്സരം കളിക്കണമെന്ന ആഗ്രഹത്തോടെയാണ് താങ്കള്‍ കളി ആരംഭിച്ചത്. ഇപ്പോള്‍ അത് 100 ടെസ്റ്റുകളില്‍ എത്തിനില്‍ക്കുന്നു എന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ഇതൊരു വിലപെട്ട നിമിഷമാണെന്ന് കോലി പ്രതികരിച്ചു.

Eng­lish sum­ma­ry; Indi­an team hon­ors Virat Kohli

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.