Web Desk

December 26, 2019, 12:58 pm

2020 ഓടെ തന്റെ കരിയറിനോട് വിട പറയും: ഇന്ത്യൻ ടെന്നീസ് താരം ലിയാണ്ടർ പേസ്

Janayugom Online

ന്യൂഡൽഹി : 2020 ഓടെ തന്റെ കരിയറിനോട് വിട പറയുമെന്ന് ഇന്ത്യൻ ടെന്നീസ് താരവും ഒളിംപിക്സ് മെഡൽ ജേതാവുമായ ലിയാണ്ടർ പേസ്. ക്രിസ്തുമസ് ആശംസകളറിയിച്ച് കൊണ്ട് പേസ് ട്വിറ്ററിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 10 തവണ മിക്സഡ് ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടവും എട്ട് തവണ ഡബിൾസ് ഗ്രാൻഡ്സ്ലാമും നേടിയ ലിയാണ്ടർ പേസിനെ രാജ്യം രാജീവ് ഗാന്ധി ഖേൽ രത്ന, അർജ്ജുന, പത്മശ്രീ, പത്മഭൂഷൻ തുടങ്ങിയ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

‘2020‑ൽ തെരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളിൽ മാത്രമേ പങ്കെടുക്കുകയുള്ളു. എന്നിരുന്നാലും ടീമിനൊപ്പം യാത്ര ചെയ്യും. ലോകമെമ്പാടുമുള്ള തന്റെ എല്ലാ സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പം 2020 ആഘോഷമാക്കുമെന്നും ‘വൺ ലാസ്റ്റ് റോർ’ എന്ന ടാഗിൽ ഇക്കാലമത്രയുമുള്ള ഓർമകൾ പങ്കെവെക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘you may also like this video’