June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ടോം ജോസഫ് വിരമിക്കാനൊരുങ്ങുന്നു

By Janayugom Webdesk
December 8, 2019

തിരുവനന്തപുരം: മുൻ ഇന്ത്യൻ വോളിബോൾ നായകനും അർജുന അവാര്ഡ് ജേതാവുമായ ടോം ജോസഫ് വിരമിക്കുന്നു. വരുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മറ്റേതെങ്കിലും ടീമിനായി കളിച്ച ശേഷം വിരമിക്കാനാണു തീരുമാനം. ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള നിരാക്ഷേപ പത്രം (എൻഒസി) സംസ്ഥാന വോളിബോൾ അസോസിയേഷനിൽനിന്നു ടോമിനു ലഭിച്ചു.
ഫേസ്‌ബുക്കിലെഴുതിയ വൈകാരിക കുറിപ്പിലൂടെയാണ് ടോം ഐതിഹാസിക കരിയറിന് വിരാമമിടാന്‍ തയ്യാറെടുക്കുന്ന വിവരം പ്രിയ ആരാധകരെ അറിയിച്ചത്. ഇത്തവണത്തെ സംസ്ഥാന ടൂർണമെന്റിൽ കളിച്ചതിനുശേഷം യുവാക്കൾക്കായി വഴിമാറിക്കൊടുക്കാനാണു ടോം ആദ്യം ലക്ഷ്യമിട്ടിരുന്നത്.

യോഗ്യതാ മത്സരം കളിച്ചു പാലക്കാട് ജില്ലാ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വോളിബോൾ അസോസിയേഷന്റെ എൻഒസി ലഭിക്കാത്തതിനാൽ ടൂർണമെന്റിൽ പങ്കെടുക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് 18 വർഷം അംഗമായിരുന്ന കേരള ടീമിനെ വിട്ട്, വിടവാങ്ങൽ മത്സരത്തിനായി ടോം ഇതര സംസ്ഥാന ടീമിലേക്കു ചേക്കേറുന്നത്.
ഹൃദയം നുറങ്ങുന്ന വേദനയോടെയാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത് എന്നുപറഞ്ഞാണ് ടോം തുടങ്ങുന്നത്.

you may also like this video

അസോസിയേഷനിലെ അഴിമതി വിളിച്ചുപറഞ്ഞതിന്റെ പേരില്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ അവസരം നിഷേധിക്കുന്നതും തന്നെ ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതുമാണ് വിരമിക്കല്‍ കാരണം എന്ന് ടോം പറയുന്നു.
കോച്ചിങ് ലെവൽ–1 സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ പരിശീലന രംഗത്തേക്കു ചുവടുമാറ്റാനാണ് ഇനി ലക്ഷ്യമിടുന്നതെന്നു ടോം പറഞ്ഞു. നീണ്ട 15 വർഷക്കാലം ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച ടോമിനു 2014ലാണ് അർജുന അവാർഡ് ലഭിക്കുന്നത്. 2016ൽ കാലിനു ഗുരുതര പരുക്കിനെത്തുടർന്ന് ഒന്നര വർഷം വിശ്രമത്തിലായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.