ഇന്ത്യൻ പൈലറ്റ് പാക് തടവിലായി ?

Web Desk
Posted on February 27, 2019, 3:07 pm

പാക്കിസ്താന്‍ ഇന്ത്യയുടെ ഒരുവിമാനം വെടിവച്ചിട്ടുവെന്ന വാര്‍ത്ത വിദേശകാര്യ വക്‌താവ്‌ രവീഷ്‌കുമാർ സ്ഥിരീകരിച്ചു. മിഗ് 21 ബൈസൺ എന്ന വിമാനമാണ് നഷ്ടമായത് . യുദ്ധവിമാനത്തിന്റെ അഭിനന്ദന്‍ എന്ന പൈലറ്റ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്നാണ് വിവരം. രണ്ടു ഇന്ത്യന്‍വിമാനങ്ങൾ വെടിവെച്ചിട്ടുവെന്നും രണ്ടുപൈലറ്റുമാരെ പിടികൂടിയെന്നുമാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്. ഒരു പൈലറ്റിന്റെ തടവിലുള്ള വീഡിയോ പാകിസ്ഥാൻ സൈന്യം പുറത്തുവിട്ടു . അതിർത്തികടന്ന പാക് പോർ വിമാനങ്ങളെ തുരത്തുന്നതിനിടയിലാണ് മിഗ് വിമാനം ആക്രമിക്കപ്പെട്ടത്. ലാം താഴ്വരയിൽ അമേരിക്കൻ നിർമ്മിത പാക് എഫ്-16 വിമാനം ഇന്ത്യ വെടിവച്ചിട്ടതായി വിവരമുണ്ട് വിമാനം പാക് അതിർത്തിയിലാണ് വീണതെന്നാണ് ഇന്ത്യൻ സേന അറിയിച്ചത്.