ചരിത്രം കുറിച്ച് ഗോകുലം; ദേശീയ ലീ​ഗ് കിരീടം ആദ്യമായി മലയാള മണ്ണിലേക്ക്

Web Desk

ബെംഗളൂരു

Posted on February 14, 2020, 5:31 pm

ഇന്ത്യൻ വനിതാ ലീ​ഗ് ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി ചേർത്ത് ​ഗോകുലം കേരള എഫ്സി. ഇന്ത്യൻ വനിതാ ലീഗ് കിരീടം ഗോകുലം കേരള എഫ് സി സ്വന്തമാക്കി. . ഫൈനലില്‍ മണിപ്പുരി ക്ലബ്ബ് ക്രിപ്സയെ (3–2) തോല്‍പ്പിച്ചാണ് കേരള ടീമിന്റെ കിരീടനേട്ടം. ആദ്യ മിനിറ്റില്‍ പരമേശ്വരി ദേവി, 25-ാം മിനിറ്റില്‍ കമലാ ദേവി, 86-ാം മിനിറ്റില്‍ സബിത്ര ഭണ്ഡാരി എന്നിവരാണ് കേരള ടീമിനായി സ്‌കോര്‍ ചെയ്തത്. ഇതോടെ ദേശീയ ലീഗ് ഫുട്ബോളില്‍ കിരീടം ചൂടുന്ന ആദ്യ കേരള ടീമെന്ന ചരിത്രനേട്ടം ഗോകുലത്തിന്റെ പെണ്‍പുലികള്‍ സ്വന്തമാക്കി.

അപരാജിതരായാണ് ഗോകുലത്തിന്റെ മുന്നേറ്റം. യോഗ്യതാ റൗണ്ടിലും ഫൈനല്‍ റൗണ്ടിലുമായി ആറ് കളിയിലും ജയിച്ചു. 28 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് രണ്ടെണ്ണം മാത്രം. ഫൈനലിലെ വിജയഗോള്‍ ഉള്‍പ്പെടെ 18 ഗോളുകള്‍ അടിച്ച് ടൂര്‍ണമെന്റില്‍ ടോപ്പ് സ്‌കോററായ നേപ്പാള്‍ താരം സബിത്രയാണ് ഗോകുലത്തിന്റെ വിജയത്തില്‍ നിര്‍ണായകപ്രകടനം പുറത്തെടുത്തത്.

Eng­lish sum­ma­ry: Indi­an wom­en’s league Goku­lam Ker­ala wins

YOU MAY ALSO LIKE THIS VIDEO