Web Desk

ഗ്വാട്ടിമാല സിറ്റി:

April 24, 2021, 10:06 pm

അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യന്‍ വനിതാ സംഘം ഫൈനലില്‍

Janayugom Online

അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യന്‍ വനിതാ സംഘം ഫൈനലില്‍ പ്രവേശിച്ചു. ദീപിക കുമാരി, അങ്കിത ഭഗത്, കൊമാലിക ബാരി എന്നിവരടങ്ങുന്ന സംഘമാണ് ഫൈനലില്‍ കടന്നത്. സ്‌പെയിന്‍ താരങ്ങളെ 6–0ത്തിനാണ് ടോപ് സീഡുകളായ ഇന്ത്യന്‍ താരങ്ങള്‍ തോല്‍പ്പിച്ചത്. ഫൈനലില്‍ ഇന്ത്യ രണ്ടാം സീഡായ മെക്‌സിക്കോയെ നേരിടും. സ്‌പെയിനിന്റെ എലിയ കാനാലെസ്, ഇനെസ് ഡി വെലാസ്‌കോ, ലെയ്‌റേ ഫെര്‍ണാണ്ടസ് എന്നിവരടങ്ങിയ സംഘത്തിനെയാണ് ഇന്ത്യ തകര്‍ത്തത്. ക്വാര്‍ട്ടറില്‍ ഗ്വാട്ടിമല താരങ്ങളെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. പുരുഷ ടീം ക്വാര്‍ട്ടറില്‍ സ്‌പെയിനിനോട് തോറ്റ് പുറത്തായി. ലോക രണ്ടാം നമ്പര്‍ താരമായ ദീപികയും ഭര്‍ത്താവ് അതാനു ദാസും വ്യക്തിഗത ഇനത്തില്‍ സെമിയില്‍ പ്രവേശിച്ചിരുന്നു. 

ENGLISH SUMMARY:Indian wom­en’s team in the final of the Archery World Cup
You may also like this video