Web Desk

ബീജിങ്

August 04, 2021, 7:50 pm

ഇന്ത്യന്‍ യുവാവ് ചൈനയില്‍ കൊല്ലപ്പെട്ട നിലയില്‍: അറസ്റ്റിലായ ആളുടെ വിവരങ്ങള്‍ വെളിപ്പെടുത്താതെ ചൈനീസ് അധികൃതര്‍

Janayugom Online

ചൈനയില്‍ 20 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായും ചൈനയില്‍ നിന്നുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ബിഹാര്‍ സ്വദേശിയായ അമന്‍ നാഗ്സെനാണ് കൊല്ലപ്പെട്ടത്. ടിയാന്‍ ഫോറന്‍ സ്റ്റഡീസ് യൂണിവേഴ്സിറ്റിയിലെ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ത്ഥിയാണ് അമന്‍. ജൂലൈ 29 നാണ് അമനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പ്രതിയെന്ന് സംശയിക്കുന്നയാൾ ഇതേ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയാണ്. എന്നാൽ ഏതു രാജ്യക്കാരനാണെന്നു വെളിപ്പെടുത്തിയിട്ടില്ല. കേസ് അന്വേഷണ പുരോഗതി എംബസി അമൻ നാഗ്സെനിന്റെ കുടുംബത്തെ അറിയിച്ചു. മൃതദേഹം ഇന്ത്യയിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് എംബസി.

Eng­lish Sum­ma­ry: Indi­an youth killed in Chi­na: Chi­nese author­i­ties do not dis­close details of man arrested

You may like this video also