ഇന്ത്യന്‍ ക്ലാസിക്കല്‍ ഫെസ്റ്റ് ഇന്നും നാളെയുമായി തൈക്കാട് ഭാരത് ഭവനില്‍

Web Desk
Posted on May 17, 2019, 5:11 pm

ഭാരത് ഭവന്‍ ഇന്‍റര്‍നാഷണല്‍ പെര്‍ഫോമിംങ് ആര്‍ട് ഫെസ്റ്റിവല്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ക്ലാസിക്കല്‍ ഫെസ്റ്റ് ഇന്നും നാളെയുമായി തൈക്കാട് ഭാരത്ഭവനില്‍ നടക്കും. കൂടിയാട്ടം ഒഡിസി,മോഹിനിആട്ടം,ഭരതനാട്യം ശാസ്ത്രീയസംഗീതം എന്നിവ അവതരിപ്പിക്കും. ഇന്ന് ആറിന് പ്രഫ. വി മധുസൂദനന്‍നായര്‍  ഉദ്ഘാടനം ചെയ്യും. ഇന്ന് 6.30ന് മാര്‍ഗി സജീവ് നാരായണ ചാക്യാര്‍ അവതരിപ്പിക്കുന്ന കൂടിയാട്ടം. 7.30ന് ദേവ്ജനി സെന്നിന്‍റെ ഒഡിസി.ശനിയാഴ്ച 6.30ന് ഉമാ തപസ്യാനന്ദയുടെ മോഹിനിയാട്ടം. 7.30ന് അദിതി അശോകിന്‍റെ ഭരതനാട്യം. 8.30ന് കീര്‍ത്തനാ രമേശിന്‍റെ ശാസ്ത്രീയസംഗീതം.