Web Desk

ന്യൂഡൽഹി

March 02, 2020, 10:35 pm

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരണം

Janayugom Online

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയന്ത്രണത്തെ തുടർന്ന് ഇറാനിൽ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരണം. ഇന്ത്യൻ കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ പരിശോധിക്കുന്നതിനായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധരെ നിയോഗിച്ചിരുന്നു. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെങ്കിൽ ഇവരെ ഉടൻ തന്നെ ഇന്ത്യയിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇവർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു. ഇവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കോൺസുലേറ്റ് ഇന്ന് ഇവരെ നേരിട്ട് കാണുമെന്നും അധികൃതർ അറിയിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് ഉള്ള ഭക്ഷണം പായ്ക്ക് ചെയ്യുന്നതിന്റെ ചിത്രങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് ട്വിറ്ററിൽ പങ്കുവച്ചു. കേരളത്തിൽ നിന്നുള്ള 85 മത്സ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇറാനിലെ കിഷ് ദ്വീപിൽ 340 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരിൽ കൊല്ലം സ്വദേശിയായ ഡാർവിനുമുണ്ട്. ഇറാനിലെ അസലൂരിൽ 17 മലയാളികൾ അടക്കം 23 ഇന്ത്യക്കാരാണ് കുടുങ്ങിയത്. കൂടുതൽ മത്സ്യത്തൊഴിലാളികളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

ENGLISH SUMMARY: Indi­ans trapped in Iran Con­fir­ma­tion that the virus was not infected

YOU MAY ALSO LIKE THIS VIDEO