Web Desk

ന്യൂഡല്‍ഹി

June 13, 2020, 8:46 am

രാജ്യത്ത് കോവിഡ് ബാധിതര്‍ മൂന്ന് ലക്ഷം പിന്നിട്ടു: മഹാരാഷ്ട്രയില്‍ മാത്രം ഒരു ലക്ഷം രോഗികള്‍

Janayugom Online

രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 3 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. ഒരു ലക്ഷമാണ് മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം. തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 11,199 പേര്‍ക്കാണ് രോഗബാധയുണ്ടായത്.

ഇതോടെ രോഗബാധിതരുടെ എണ്ണം മഹാരാഷ്ട്രയില്‍ 1,01,141ഉം തമിഴ്‌നാട്ടില്‍ 40,698 ഉം ഡല്‍ഹിയില്‍ 34,687 മായി. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 127 പേര്‍ രോഗം വന്ന് മരിച്ചു. മുംബൈയില്‍ വെള്ളിയാഴ്ച 1,366 പേര്‍ക്ക് രോഗബാധയുണ്ടായി. 90 മരണവും റിപോര്‍ട്ട് ചെയ്തു.

നിലവില്‍ ഇന്ത്യയില്‍ 3,09,324 കോവിഡ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1,46,192 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലുണ്ട്. 1,54,150 പേര്‍ രോഗമുക്തി നേടി, 8,882 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇന്ത്യയിലെ രോഗവിമുക്തിയുടെ തോത് നിലവില്‍ 49.47 ആണ്. രോഗം ബാധിക്കുന്നവരുടെ എണ്ണവും രോഗവിമുക്തി നേരിടുന്നവരുടെ എണ്ണവും താരതമ്യപ്പെടുത്തുമ്പോള്‍ രോഗവിമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ശുഭസൂചനയായാണ് കണക്കാക്കുന്നത്.

രോഗവ്യാപനത്തിന്റെ തോത് കുറയുന്നുവെന്നതിന്റെ സൂചനയുമാണ്. തുടര്‍ച്ചയായി ഇത് രണ്ടാം ദിവസമാണ് രോഗവിമുക്തരുടെ എണ്ണം രോഗബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുന്നത്. നിലവില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ മൂന്നു രാജ്യങ്ങളേയുളളൂ, റഷ്യ, ബ്രസീല്‍, യുഎസ്.

Eng­lish Sum­ma­ry: Indi­a’s covid-19 cas­es cross 3 lakh

You may also like this video