October 2, 2022 Sunday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

ഭാരതീയ ചികിത്സാ വകുപ്പ് കൊറോണ പ്രതിരോധ കിറ്റ് വിതരണം ആരംഭിച്ചു

Janayugom Webdesk
മാനന്തവാടി
March 29, 2020 1:41 pm

ഭാരതീയ ചികിത്സാ വകുപ്പ് ആയുഷ് മിഷൻ വയനാടും ചേർന്ന് കൊറോണ പ്രതിരോധ കിറ്റ് വിതരണം ആരംഭിച്ചു. ഭയം വേണ്ട ജാഗ്രതയോടെയുള്ള പ്രതിരോധമാണ് വേണ്ടതെന്ന സന്ദേശമാണ് ഭാരതീയ ചികിത്സാ വകുപ്പ് നൽകുന്നുന്നത്.

യവനാർകുളത്തുള്ള തവിഞ്ഞാൽപഞ്ചായത്ത് അയുർവേദ ഡിസ്‌പെൻസറിയിൽ നിന്ന് അന്തരീക്ഷം ശുചികരിക്കുന്നതിനുമായ അപരാജിതധുമചൂർണ്ണം, ഇന്തുകാന്ത കക്ഷയചുർണ്ണം, വില്യാദി ഗുളിക എന്നിവ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്. കൊറോണ വൈറസ് സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ രോഗ പ്രതിരോധം മുൻ കരുതലുകൾ എന്ന ലഘുലേഖയും കിറ്റിന് ഒപ്പം വിതരണം ചെയ്യുന്നുണ്ട്.

ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള അയുർവ്വേദ ഡിസ്പെൻസറികളിൽ നിന്നും പ്രവർത്തി സമയത്ത് കിറ്റ് ലഭിക്കും. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കിറ്റുലുള്ള മരുന്നുകൾക്ക് കഴിയുമെന്ന് യവനാർകുളം അയുർവ്വേദ ഡിസ്പെൻസറിയിലെ ഫാർമസ്റ്റിറ്റ് കെകെ പ്രതിഷ് പറഞ്ഞു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.