Web Desk

ബംഗളുരു:

April 06, 2021, 8:15 am

കോവിഡ് രണ്ടാം തരംഗം; ഫാക്ടറി പ്രവര്‍ത്തനങ്ങല്‍ ഏഴ് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Janayugom Online

കോവിഡിന്റെ രണ്ടാം തരംഗം പിടിമുറുക്കിയതോടെ ഇന്ത്യയിലെ ഫാക്ടറി പ്രവർത്തനങ്ങൾ ഏഴ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കിലേക്ക് കൂപ്പുകുത്തിയെന്ന് സ്വകാര്യ സർവേ റിപ്പോർട്ട്. തൊഴിലാളികളെ വെട്ടിക്കുറക്കുന്ന നടപടികളിലേക്ക് വീണ്ടും സ്ഥാപനങ്ങൾക്ക് നീങ്ങേണ്ടിവരുമെന്നാണ് ഇത് നൽകുന്ന സൂചനകൾ. കഴിഞ്ഞ ആഴ്ചയാണ് കോവിഡിന്റെ അതിവേഗവ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടത്. കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരുന്നതോടെ ഏപ്രിൽ മാസത്തില്‍ ഫാക്ടറികളുടെ പ്രവർത്തനം കൂടുതൽ വിഷമകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നുറപ്പായി.

ENGLISH SUMMARY: INDIA’S FACTORY ACTIVITY LOWEST IN SEVEN MONTHS DUE TO RENEWED COVID 19 LOCKDOWNS

YOU MAY ALSO LIKE THIS VIDEO