ഇന്ത്യയിലെ ആദ്യ ഇ വേസ്റ്റ് ഇക്കോ പാർക്ക് ഡൽഹിയിലെ, കൊളംബി കനലിൽ നിർമ്മാണം ആരംഭിച്ചതോടെ ഹരിത ഭാവിയിലേക്കുള്ള ഒരു പുതിയ ചുവടുവയ്പ്പിന് സാക്ഷ്യം വഹിക്കുകയാണ് രാജ്യ തലസ്ഥാനം. ഇലക്ട്രോണിക് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിരയിൽ വിപ്ലവം സൃഷ്ടിക്കുക, സുസ്ഥിരമായ വളർച്ചയ്ക്കുള്ള അവസരമാക്കി മാറ്റുക എന്നിവയാണ് ഈ നൂതന പദ്ധതി കൊണ്ട് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.
11.4 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഇ‑വേസ്റ്റ് ഇക്കോ പാർക്ക്, പ്രതിവർഷം 51,000 മെട്രിക് ടൺ വരെ ഇ‑വേസ്റ്റ് സംസ്കരിക്കാൻ പ്രാപ്തിയുള്ള ഒരു അത്യാധുനിക സൗകര്യമായിരിക്കും. 2022 ലെ ഇ‑വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങളിൽ വിവരിച്ചിരിക്കുന്ന 106 വിഭാഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുനരുപയോഗം, വീണ്ടെടുക്കൽ, ഉത്തരവാദിത്വത്തോടെയുള്ള മാലിന്യ സംസ്ക്കരണം എന്നീ പ്രത്യേകതകളോടു കൂടിയ ഈ പാർക്കിൽ നിന്നും ഏകദേശം 350 കോടി വരുമാനമാണ് പ്രകീക്ഷിക്കുന്നത്.
ഏകദേശം 18 മാസത്തിനുള്ളിൽ ഇതിൻറെ നിർമ്മാണം പൂർത്തിയാകും. പ്രവർത്തനമാരംഭിച്ചു കഴിഞ്ഞാൽ ഡൽഹിയിലെ ഇ മാലിന്യത്തിൻറെ ഏകദേശം 25 ശതമാനവും പാർക്ക് കൈകാര്യം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.