മധുരയില്‍ ആനകള്‍ക്കുള്ള സ്പെഷ്യലിറ്റി ആശുപത്രി

Web Desk
Posted on November 18, 2018, 10:35 am

ഉത്തര്‍പ്രദേശിലെ മധുരയില്‍ ആനകള്‍ക്കുള്ള ആശുപത്രി തുറന്നു. ആനകളുടെ വിദഗ്ധ ചികില്‍സ ലക്ഷ്യമിട്ടാണ് ഫറ ചുര്‍മുറ ഗ്രാമത്തില്‍ ആശുപത്രി തുറന്നിരിക്കുന്നത്.

വയര്‍ലെസ് ഡിജിറ്റല്‍ എക്‌സ്‌റേ,തെര്‍മല്‍ ഇമേജിംങ്,അള്‍ട്രാ സോണോഗ്രാഫി, ലേസര്‍ തെറാപ്പി,ഹൈഡ്രോതെറാപ്പി, കൂടുകള്‍,ഉയര്‍ത്താനുള്ള ഉപകരണം എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. മുറിവേറ്റവയും രോഗംബാധിച്ചവയും വാര്‍ദ്ധക്യം ബാധിച്ചവയുമായ ആനകളെ ചികില്‍സിക്കാനുള്ള സൗകര്യമാണഉള്ളത്. ആഗ്ര ഡിവിഷണല്‍ കമ്മീഷണര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.