എവറസ്റ്റ് കീഴടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അച്ഛനും മകളും

Web Desk

കാഠ്മണ്ഡു

Posted on May 22, 2018, 10:41 pm

എവറസ്റ്റ് കീഴടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അച്ഛനും മകളും എന്ന അപൂര്‍വ നേട്ടം അജിത് ബജാജ് മകള്‍ ദിയാ ബജാജും കരസ്ഥമാക്കി. 53-ാം വയസിലും തന്റെ മകളുടെ ആഗ്രഹം സാധിച്ചുകൊടുക്കുകയായിരുന്നു അജിത് ബജജ്. മെയ് പതിനാറിന് കൊടുമുടിയുടെ ടിബറ്റന്‍ വശത്തെത്തിയ ഇവര്‍ ശനിയാഴ്ച തിരികെ നേപ്പാളിലെത്തി.

ഞായറാഴ്ച ഇവര്‍ രണ്ട് പേരെയും ഇന്ത്യന്‍ അംബാസിഡറായ മന്‍ജിവ് സിങ് പുരി ഇന്ത്യന്‍ എംബസിയിലേക്ക് സ്വാഗതം ചെയ്തു. പെണ്‍കുട്ടികളെ നന്നായി സംരക്ഷിക്കുകയും നന്നായി സ്‌നേഹിക്കുകയും അവരുടെ സ്വപ്നങ്ങള്‍ സാധിച്ചുകൊടുക്കുകയും ചെയ്യണമെന്ന് അജിത് മന്‍ജിവ് സിങിനോട് പറഞ്ഞു. ഞാന്‍ വളരെ ഭാഗ്യവതിയാണ് എന്റെ മാതാപിതാക്കള്‍ എല്ലാ കാര്യങ്ങളിലും എന്നെ പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ ആണിനും പെണ്ണിനും ഒരേപോലെയുള്ള അവസരങ്ങള്‍ കിട്ടുന്നില്ല എന്ന് ഇരുപത്തിനാലുകാരി ദിയ പറഞ്ഞു.

ആണുങ്ങള്‍ക്ക് മാത്രം പോകാന്‍ കഴിയുന്നിടത്തെല്ലാം ദിയ അച്ഛനോടൊപ്പം സാഹസിക പ്രകടനങ്ങളിലേര്‍പ്പെട്ടു. അച്ഛനും മകളും സാഹസിക യാത്രകളില്‍ മുന്‍കാലങ്ങളില്‍ നിരവധി റെക്കോഡുകള്‍ നേടി.