ഇന്ത്യയുടെ നൂതന വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കൗറൂ വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. യൂറോപ്യൻ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്.
ജിസാറ്റിനൊപ്പം യൂട്ടെല്‍സാറ്റ് കണക്ട് എന്ന യൂറോപ്യന്‍ ഉപഗ്രവും വിക്ഷേപിച്ചിട്ടുണ്ട്. വിസാറ്റ് നെറ്റ് വര്‍ക്ക്, ഡി.ടി.എച്ച്, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ് ലിങ്കിങ്, ഡി.എസ്.എന്‍.ജി, ഇന്റർനെറ്റ് സേവനങ്ങള്‍ക്കാണ് ജിസാറ്റ് 30 ഉപഗ്രഹത്തിന്റെ സേവനം ഉപയോഗിക്കുന്നത്. ഇന്ത്യന്‍ ഭൂപ്രദേശങ്ങളിലും ദ്വീപുകളിലും ക്യൂ-ബാന്റ് സേവനവും ഏഷ്യയിലെ മധ്യപൂര്‍വ മേഖലകളിലെ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ സി-ബാന്റ് സേവനവും ജിസാറ്റ് 30 വഴി ലഭ്യമാകും.
ഇന്ത്യൻ പ്രക്ഷേപകർക്ക് ഏഷ്യയുടെ മധ്യപൂർവ്വ മേഖലകളിലും, ആസ്ട്രേലിയയിലും പ്രക്ഷേപണം നടത്താൻ ജി-സാറ്റ് 30 വഴി പറ്റും. ഉപഗ്രഹത്തിന് 15 വര്‍ഷം ആയുസുണ്ടാകുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടൽ. അരിയാനെ റോക്കറ്റിൽ വിക്ഷേപിക്കുന്ന ഇരുപത്തിനാലാം ഇന്ത്യൻ ഉപഗ്രഹമാണ് ജിസാറ്റ് 30. യൂട്ടെൽസാറ്റ് കണക്റ്റ് എന്ന യൂറോപ്യൻ ഉപഗ്രഹവും ജി സാറ്റ് 30ന് ഒപ്പം അരിയാനെ അഞ്ച് വിജയകരമായി ബഹിരാകാശത്തെത്തിച്ചു.
English summary: india’s first satellite of 2020 gsat 30 successfully launched
YOU MAY ALSO LIKE THIS VIDEO