ഇന്ത്യയുടെ ആദ്യ സബ് സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Web Desk
Posted on April 15, 2019, 8:37 pm

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച  ആയിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള സബ്‌സോണിക് ക്രൂസ് മിസൈല്‍ നിര്‍ഭയ് വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലാണ് പരീക്ഷണം നടത്തിയത്. കരയില്‍ നിന്നും, ആകാശത്തുനിന്നും, കടലില്‍ നിന്നും മിസൈല്‍ പ്രയോഗിക്കാനാകും.

ആണവായുധങ്ങളും സാധാരണ ആയുധങ്ങളും ഒരേ പോലെ വഹിക്കാന്‍ ശേഷിയുള്ളതാണ് നിര്‍ഭയ്. 42 മിനിറ്റ് 23 സെക്കന്‍ഡില്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ മിസൈലിന് കഴിയും.