Janayugom Online
India's first transqueen- Janayugom

ഇന്ത്യയിലെ ആദ്യത്തെ മിസ് ട്രാന്‍സ് ക്വീന്‍ മിനിസ്ക്രീനിലേക്ക്

Web Desk

മുംബൈ

Posted on July 17, 2018, 8:39 pm

ഇന്ത്യയിലെ ആദ്യ മിസ് ട്രാന്‍സ് ക്വീന്‍ നിതാഷ ബിശ്വാസ് മിനി സ്ക്രീനില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. ഡേറ്റിങ് ഇന്‍ ദ ‍ഡാര്‍ക്ക് എന്ന പരിപാടിയിലൂടെയാണ് നിതാഷ ആദ്യമായി മിനിസ്ക്രീനില്‍ എത്തുന്നത്.

ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ 15 പേരെ പിന്നിലാക്കിയാണ് മിസ് ട്രാന്‍സ് ക്വീന്‍ 2017 നിതാഷ സ്വന്തമാക്കിയത്. ഒരു യാഥാസ്ഥിതിക ബംഗാളി കുടുംബത്തില്‍ ജനിച്ച നിതാഷ 26-ാം വയസ്സിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. മിസ് ട്രാന്‍സ് ക്വീന്‍ 2017 എന്ന സുന്ദരിപ്പട്ടം സ്വന്തമാക്കി ചരിത്രമായി മാറിയതോടെ പിന്നീടങ്ങോട്ട് ലോകമറിയുന്ന താരമായി മാറുകയായിരുന്നു നിതാഷ.