Web Desk

January 09, 2020, 3:28 pm

ഇന്ത്യയുടെ വളർച്ചാ നിരക്ക് ബംഗ്ലാദേശിനേക്കാൾ താഴെയെന്ന് ലോക ബാങ്ക്

Janayugom Online

വാഷിങ്ടൻ: അടുത്ത സാമ്പത്തിക വർഷത്തിൽ 5.8 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക്. 2019–20 സാമ്പത്തിക വർഷത്തിൽ അഞ്ച് ശതമാനമാണ് വളർച്ചാ നിരക്ക്. ബംഗ്ലദേശിന്റെ വളർച്ചാനിരക്ക് ഏഴ് ശതമാനത്തിന് മുകളിലായിരിക്കുമെന്നും പാക്കിസ്ഥാനിൽ ഇത് മൂന്ന് ശതമാനമോ അതിൽ കുറവോ ആയിരിക്കുമെന്നും ലോക ബാങ്ക് പറയുന്നു. ലോക ബാങ്കിന്റെ ആഗോള സാമ്പത്തിക സാധ്യതകളെക്കുറിച്ചുള്ള പുതിയ പതിപ്പിലാണു പ്രവചനം.

ബാങ്ക് ഇതര ധനകാര്യ കമ്പനികളിൽ നിന്നുള്ള വായ്പയുടെ ബലഹീനത നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയിൽ, മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലാണ് വളർച്ച അഞ്ച് ശതമാനമായി കുറയുമെന്ന് പ്രവചിക്കുന്നത്. അതേസമയം, സർക്കാരുമായി ബന്ധപ്പെട്ട സേവന ഉപമേഖലകൾക്കു പൊതുചെലവിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2019 ഏപ്രിൽ‑ജൂൺ, ജൂലൈ-സെപ്റ്റംബർ പാദങ്ങളിൽ ജിഡിപി വളർച്ച യഥാക്രമം അഞ്ച് ശതമാനമായും 4.5 ശതമാനമായും കുറഞ്ഞു.

2013ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയാണിത്. നിക്ഷേപവും വ്യാപാരവും കഴിഞ്ഞ വർഷത്തെ കാര്യമായ ബലഹീനതയിൽ നിന്ന് ക്രമേണ കരകയറുന്നതിനാൽ ആഗോള സാമ്പത്തിക വളർച്ച 2020 ൽ 2.5 ശതമാനമായി ഉയരും. എന്നാൽ താഴേയ്‌ക്കു പോകാനുള്ള അപകടസാധ്യതകൾ നിലനിൽക്കുന്നു.

you may also like this video;