May 26, 2023 Friday

ഇന്ത്യയുടെ വളർച്ച നിരക്ക് ഗണ്യമായി കുറയും: എഡിബി

Janayugom Webdesk
December 11, 2019 10:33 pm

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ച നിരക്ക് 6.5 ൽ നിന്നും 5.1 ശതമാനമാകുമെന്ന് ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്ക് (എഡിബി). തൊഴിൽ മേഖലകളിലുണ്ടായ വളർച്ച കുറവും ഗ്രാമീണമേഖലയിലെ വിളവെടുപ്പിലുണ്ടായ കുറവുമാണ് ഇതിനു കാരണമായി ബാങ്ക് ചൂണ്ടിക്കാട്ടുന്നത്.

2018 ൽ ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധിയെ തുടർന്ന് 2019 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച നിരക്ക് 5.1 ശതമാനമായി കുറഞ്ഞിരുന്നു. എന്നാൽ 2019 സെപ്റ്റംബറിൽ ഇത് 6.5 ശതമാനവും 2020ൽ 7.2 ശതമാനവുമായി ഉയരുമെന്നാണ് ബാങ്ക് പറഞ്ഞിരുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ആദ്യപാദത്തിൽ ഇത് 4.5 ശതമാനമായി കുറഞ്ഞതിനു പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം. രണ്ടാം പാദത്തിൽ ഇത് അഞ്ചുശതമാനമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.