ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 23,452 ആയി. 775 പേര് മരണപ്പെടുകയും ചെയ്തു. 4814 പേര് രോഗ മുക്തി നേടുകയും ചെയ്തു. 24 മണിക്കൂറിനിടെ 1752 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് മഹാരാഷ്ട്രയിലാണ്. 301 പേരാണ് ഇവിടെ മാത്രം മരിച്ചത്. 6817 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,02189 പേരെ പരിശോധിച്ചതില്‍ നിന്ന് രാജ്യത്ത് ഒരു ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയ ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര മാറി.
അതേസമയം, ഗുജറാത്തില്‍ 2624 പേര്‍ക്കും ഡല്‍ഹിയില്‍ 2376 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ദില്ലിയില്‍ രോഗ ബാധിതർ 2514 ആയി ഉയര്‍ന്നു. ഇതുവരെ 53 പേര് കൊവിഡ് ബാധിച്ച് മരിച്ചു. ബിജെആർ എം ആശുപത്രിയിൽ പതിനൊന്ന് ഡോക്ടർമാർ ഉൾപ്പെടെ 31 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കകള്‍ വീണ്ടും വര്‍ധിപ്പിക്കുന്നുണ്ട്.
രാജസ്ഥാൻ, ഉത്തര്‍പ്രദേശ്, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. 1964 പേര്‍ക്കാണ് രാജസ്ഥാനില്‍ രോഗം സ്ഥിരീകരിച്ചത്. 1852 പേര് മധ്യപ്രദേശിലും 1755 പേര് തമിഴ്നാട്ടിലും ഉത്തര്‍പ്രദേശില്‍ 6104 പേരുമാണ് ചികിത്സയുലള്ളത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.