തിരുവനന്തപുരം: പൗരത്വ നിയമത്തെ വിമർശിച്ച് രാഹുൽ ഈശ്വർ. ഇത് നമ്മുക്ക് ചേർന്നതാണോ? കക്ഷി രാഷ്ട്രീയമല്ല വലുത്.നമ്മൾ കുട്ടികൾ ആയിരുന്നപ്പോൾ പഠിച്ച ഇന്ത്യയുടെ പ്രതിജ്ഞയാണ് വലുതെന്ന് ഓർക്കുക.ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു രാഹുൽ ഈശ്വറിന്റെ പ്രതികരണം. നമ്മുടെ മത സൗഹാർദം,ബഹുസ്വരത, ഹിന്ദു,മുസ്ലിം,ക്രിസ്ത്യൻ, കമ്മ്യൂണിസ്റ്റ്, നിരീശ്വരവാദി,സിഖ്,ബുദ്ധ,ജൈന അടക്കം എല്ലാപേരുടെയും ഉത്തരവാദിത്വം അല്ലേ എന്നും പോസ്റ്റിൽ കൂട്ടി ചേർത്തു. എൻ ആർ സി ക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ നിശിതമായി വിമർശിക്കുകയാണ് രാഹുൽ ഈശ്വർ.
രാഹുല്‍ ഈശ്വറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഇന്ത്യയുടെ മതസൗഹാർദം, ബഹുസ്വരത ഉയർത്തിപ്പിടിക്കാൻ എല്ലാ ഇന്ത്യക്കാർക്കും ഉത്തരവാദിത്വം ഉണ്ട് — ( 2 Points, 20 Seconds)
1) നമ്മൾ ഹിന്ദുക്കളോട് ഒരു ചോദ്യം ?
NRC വരുന്നതിനു മുൻപ് … ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രിസ്‌ത്യൻ എന്നിവർക്ക് പൗരത്വം കൊടുക്കും, ഒരു പ്രശ്നവുമില്ല എന്ന് പറയുക, എന്നിട്ടു “ബാക്കി ഉള്ള നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കണ്ടേ എന്ന് ചോദിക്കുക ? .. ഇതു ഇന്ത്യക്കു ചേർന്നതാണോ ? ഇതു നന്മക്കു ചേർന്നതാണോ ? കക്ഷി രാഷ്ട്രീയം അല്ല വലുത്, നമ്മൾ കുട്ടികൾ ആയിരിക്കുമ്പോൾ പഠിച്ച ഇന്ത്യയുടെ പ്രതിജ്ഞ ആണ് വലുത് എന്ന് ഓർക്കുക.
നാളെ ഏതെങ്കിലും “കടുപ്പം ഉള്ള നിലപാട്” എടുക്കുന്ന ഒരു നേതാവ് ഏതെങ്കിലും നാട്ടിൽ ചോദിക്കുകയാണ് — “മുസ്ലിം, ക്രിസ്‌ത്യൻ, ബുദ്ധ, സിഖ് ആൾക്കാർക്കു പൗരത്വം കൊടുക്കും, ബാക്കി ഉള്ള “നുഴഞ്ഞുകയറ്റക്കാരെ” പുറത്താക്കണ്ടേ ?
നമ്മൾ ഹിന്ദുക്കൾക്ക് അത് ഇഷ്ടപ്പെടുമോ? നമുക്ക് രോഷം/വിഷമം വരുമെങ്കിൽ, അത് തന്നെയല്ലേ ഇന്ത്യൻ മുസ്‌ലിം സഹോദരങ്ങൾക്ക് വരുന്നത്. അവർ അല്ലെ ശരി ? നമ്മുടെ മത സൗഹാർദം, ബഹുസ്വരത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, കമ്മ്യൂണിസ്റ്റ്, നിരീശ്വരവാദി, സിഖ്, ബുദ്ധ, ജൈന, പാർസി അടക്കം എല്ലാവരുടെയും ഉത്തരവാദിത്വം അല്ലെ ?
2) ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലാണ്, മതസൗഹാർദത്തിലാണ്. നമ്മളാകുന്ന 5000 വർഷത്തിലധികം ചരിത്രമുള്ള രാജ്യം ലോകത്തിനു നൽകിയ ഏറ്റവും വലിയ സംഭാവന ബഹുസ്വരത എന്ന ആശയം ആണ്. നമ്മളെ വിശ്വഗുരു ആകുന്നതും സ്വാമി വിവേകാനന്ദൻ, മഹാത്മാ ഗാന്ധി എന്നിവരുടെ ബഹുസ്വര (Pluralism) എന്ന ദർശനം ആണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.