Friday
19 Jul 2019

ഇന്ത്യ 2027 ല്‍ ജനസംഖ്യയില്‍ ചൈനയെ മറികടക്കുമെന്ന് യുഎന്‍ പഠനം

By: Web Desk | Tuesday 18 June 2019 2:11 PM IST


population

ന്യൂഡെല്‍ഹി ; ഇന്ത്യ ജനസംഖ്യയില്‍ ചൈനയെ 2027 ല്‍ മറികടക്കുമെന്ന് യുഎന്‍ പഠനം. 150 കോടി ജനസംഖ്യയുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുക. ലോക ജനസംഖ്യയില്‍ വരുന്ന മൂന്നുദശാബ്ദം കൊണ്ട് 200കോടിയുടെ വര്‍ദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ലോക ജനസംഖ്യ 2050ല്‍ 970 കോടിയായി വര്‍ദ്ധിക്കും.

ഇക്കാലയളവില്‍ 27 . 3കോടി പേരെക്കൂടി ലോക ജനസംഖ്യയിലേക്ക് സംഭാവനചെയ്യുന്ന ഇന്ത്യ ഈ നൂറ്റാണ്ട് മുഴുവന്‍  ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്യും. ലോക ജനസംഖ്യഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 1100കോടിയായി അതിന്റെ പരമാവധി നിലയിലെത്തും യുഎന്നിന്റെ സാമൂഹിക സാമ്പത്തിക കാര്യാലയത്തിലെ ജനസംഖ്യാ വിഭാഗം തയ്യാറാക്കിയ ലോക ജനസംഖ്യാവീക്ഷണം 2019 എന്ന പഠനറിപ്പോര്‍ട്ടിലാണ് കണക്കുകള്‍. തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇപ്പോള്‍മുതല്‍ 2050വരെയുള്ള ജനസംഖ്യാവളര്‍ച്ചയടെ പകുതി സംഭാവനചെയ്യുന്നത് ഇന്ത്യയും എട്ടു മറ്റു രാജ്യങ്ങളും ചേര്‍ന്നാണ്. ഈ ഒന്‍പതു രാജ്യങ്ങളില്‍ തന്നെ ഇന്ത്യ,പാക്കിസ്താന്‍,നൈജീരിയ എന്നിവയാണ് വലിയ വര്‍ദ്ധനവുണ്ടാക്കുക. കോംഗോ,എത്തിയോപ്യ,ടാന്‍സാനിയ,ഇന്‍്‌ഡോനേഷ്യ,ഈജിപ്ത്,അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവ പിന്നാലെയുണ്ട്. 150 കോടി ജനസംഖ്യയുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുക. ചൈന 110 കോടിയുമായി രണ്ടാംസ്ഥാനത്തുണ്ടാകും. നൈജീരിയ 73.3കോടി, അമേരിക്ക 43.4കോടി,പാകിസ്താന്‍ 40.3കോടി എന്നിങ്ങനെയായിരിക്കും ജനസംഖ്യ.

അതിനിടെ ജനസംഖ്യാനിയന്ത്രണ പദ്ധതി നിര്‍ബന്ധിതമാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി  സര്‍ക്കാരിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അശ്വിനികുമാര്‍ ഉപാധ്യായയെന്ന അഭിഭാഷകനാണ് പൊതു താല്‍പര്യ ഹര്‍ജി്ഫയല്‍ചെയ്തത്. ജനസംഖ്യാനിയന്ത്രണം,ഭക്ഷണം ,ആരോഗ്യം എന്നിവ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാക്കി നിജപ്പടുത്തുന്നതിന് നിര്‍ദ്ദേശംനല്‍കാനാണ് ഹര്‍ജി ആവശ്യപ്പെടുന്നത്.