24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു

Web Desk

ന്യൂഡൽഹി

Posted on October 30, 2020, 11:14 am

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 80,88,851 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 563 മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ 1,21,090 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

കഴി‍ഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 57,386പേര്‍ രോഗമുക്തി നേടി. ഇതോടെ 73,73,375 ആയി ഉയര്‍ന്നു. 91.14 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറ് ലക്ഷത്തില്‍ താഴെയെത്തി. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം നിലവില്‍ 5,94,386 പേര്‍ ചികിത്സയിലുണ്ട്.

10,77,28,088 കോവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്. ഇതില്‍ 11,64,648 ഉം കഴിഞ്ഞ ദിവസമാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു.

അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 45 ദശലക്ഷം കടന്നു. 11 ലക്ഷം പേര്‍ മരിച്ചു.

Eng­lish sum­ma­ry: Indi­a’s total covid active cas­es drop below 6 lakh

You may also like this video: