29 March 2024, Friday

Related news

February 12, 2024
October 21, 2023
August 9, 2023
June 20, 2023
June 19, 2023
May 23, 2023
April 15, 2023
March 15, 2023
December 2, 2022
November 30, 2022

ഇന്‍ഡിഗോ യുഎഇ സര്‍വീസിന് ഒരാഴ്ച വിലക്ക്

Janayugom Webdesk
August 19, 2021 11:50 am

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യുഎഇയിലേക്കുള്ള സര്‍വീസുകള്‍ ഒരാഴ്ചത്തേക്കു നിര്‍ത്തിവച്ചു. ഓഗസ്റ്റ് 24 വരെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി ഇന്‍ഡിഗോ അറിയിച്ചു. 

ഓപ്പറേഷനല്‍ പ്രശ്‌നങ്ങള്‍ മൂലം സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായാണ് ഇന്‍ഡിഗോ അറിയിപ്പില്‍ പറയുന്നത്. അതേസമയം യുഎഇയിലേക്കുള്ള യാത്രാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നു അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് പരിശോധന നടത്താതെ യാത്രക്കാരെ യുഎഇയില്‍ എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.

സര്‍വീസ് നിര്‍ത്തിവച്ചതായി യാത്രക്കാര്‍ക്ക് അറിയിപ്പു നല്‍കിയിട്ടുണ്ടെന്ന് ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു. ഇവര്‍ക്കു ടിക്കറ്റ് പണം മടക്കിനല്‍കും. സര്‍വീസ് പുനരാരംഭിച്ച ശേഷം യാത്ര മതിയെന്നുള്ളവര്‍ക്ക് അതിനും അവസരം നല്‍കുമെന്ന് കമ്പനി പറഞ്ഞു.
Eng­lish sum­ma­ry ;Indi­go Air­lines’ flights to the UAE have been sus­pend­ed for a week
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.