October 1, 2022 Saturday

ഡോക്ടർമാർക്കും നഴ്സുമാർക്കും 25 ശതമാനം ഡിസ്കൗണ്ട് ഏർപ്പെടുത്തി ഇൻഡിഗോ എയർലൈൻസ്

Janayugom Webdesk
ഡൽഹി
July 3, 2020 12:23 pm

കൊറോണ വ്യാപനം ശക്തമായിരിക്കെ പൊതുജനനാരോഗ്യ സംരക്ഷണത്തിനായി യത്നിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും 25 ശതമാനം ഡിസ്കൗണ്ട് ഏർപ്പെടുത്തി ഇൻഡിഗോ എയർലൈൻസ്. കോവിഡിനെതിരെ പോരാടുന്ന മുൻ നിര പോരാളികൾക്കായി ഈ വർഷാവസാനം വരെയാണ് വിമാനടിക്കറ്റിൽ 25 ശതമാനം ഡിസ്കൗണ്ട് നൽകുമെന്നാണ് ഇൻഡിഗോ പ്രതിനിധികൾ അറിയിച്ചിരിക്കുന്നത്.

ഡോക്ടർമാരും നഴ്സുമാരും ജോലി ചെയ്യുന്ന ആശുപത്രിയുടെ ഐഡി കാർഡുകളും തിരിച്ചറിയിൽ രേഖകൾ കയ്യിൽ കരുതണമെന്നും ഇൻഡിഗോ വെബ്സെറ്റ് വഴി ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഇളവ് ലഭിക്കുക എന്നും ഇൻഡിഗോയുടെ പത്രക്കുറിപ്പിൽ പറയുന്നു. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഇളവ് ഈ വർഷം ഡിസംബർ 31 വരെ ലഭിക്കും.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.