ഇൻഡിഗോയുടെ കമ്പ്യൂട്ടർ ശൃംഖലയിൽ പിഴവ്: വിമാനങ്ങൾ വൈകിയേക്കും

Web Desk
Posted on November 04, 2019, 12:24 pm

ബംഗളുരു: ഇൻഡിഗോയുടെ കമ്പ്യൂട്ടർ ശൃംഖല മുഴുൻ തകരാറിലായതായി കമ്പനി അറിയിച്ചു. ഇത് വിമാന സർവീസുകളെയും ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

ഇന്ന് രാവിലെ മുതലാണ് പ്രശ്നം. എത്രയും പെട്ടെന്ന് ഇവ പരിഹരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും കമ്പനി അധികൃതർ പറഞ്ഞു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. സഹായം ആവശ്യമുള്ളവർ കമ്പനിയുടെ സാമൂഹ്യമാധ്യമ കസ്റ്റമർ കെയറുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.