കൊറോണ വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. ഇത് കൂടാതെ ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പളമില്ലാത്ത നിർബന്ധിത അവധിയും നൽകുന്നു. ഇക്കാര്യം ഇൻഡിഗോ സിഇഒ റോണോ ജോയ് ദത്ത സ്ഥിരീകരിച്ചു. മാർച്ച് 25 മുതൽ ആഗോളതലത്തിൽ വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തി. ഇതേ തുടർന്ന് സഹസ്ര കോടികളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. മാർച്ച് ഏപ്രിൽ മാസത്തെ ശമ്പളം നൽകിയെങ്കിലും മെയ് മാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്ന നിലപാടാണ് കമ്പനി അധികൃതർ സ്വീകരിക്കുന്നത്.
ഇക്കാര്യം ഇ മെയിൽ മുഖേന കമ്പനി ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ വേതനം കുറയ്ക്കുരുതെന്ന് കേന്ദ്ര സർക്കാർ നേരത്തെ കർശനമായ നിർദ്ദേശം നൽകിയിരുന്നു. കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റുമാരുടെ ശമ്പളത്തിൽ 20 ശതമാനം, കോക്പിറ്റ് ജീവനക്കാരുടെ വേതനത്തിൽ 15 ശതമാനം, ഡി ഗ്രൂപ്പ് ജീവനക്കാരുടെ ശമ്പളത്തിൽ 10 ശതമാനം, താഴെ തട്ടിലുള്ള ജീവനക്കാരുടെ അഞ്ച് ശതമാനം ശമ്പളവുമാണ് വെട്ടിക്കുറച്ചത്. മറ്റൊരു വിമാനകമ്പനിയായ ഗോ എയർ ജീവനക്കാർക്ക് മെയ് അവസാനം വരെ അവധി നൽകി.
മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് വിസ്താര ആറ് ആഴ്ച്ചത്തെ അവധി അനുവദിച്ചിട്ടുണ്ട്. വേതനമില്ലാത്ത അവധിയാണ് അനുവദിച്ചത്. മുതിർന്ന ഉദ്യോഗസ്ഥരുടെ ശമ്പളം എയർ ഏഷ്യ 20 ശതമാനം വെട്ടിക്കുറച്ചു. എയർ ഇന്ത്യ പത്ത് ശതമാനവും സ്പൈസ് ജെറ്റ് 10 മുതൽ 30 ശതമാനം വരെയാണ് വേതനം വെട്ടിക്കുറച്ചത്.
English Summary: Indigo cuts staff salaries
You may also like this video