October 3, 2022 Monday

ഡോക്ടർമാർക്കും നഴ്സുമാര്‍ക്കും 25 % ഡിസ്കൗണ്ട് നൽകാനൊരുങ്ങി ഇൻഡിഗോ

Janayugom Webdesk
ന്യുഡൽഹി
July 2, 2020 5:18 pm

വർഷാവസാനം വരെ ഡോക്ടർമാർക്കും നഴിസുമാർക്കും 25 ശതമാനം ഡിസ്കൗണ്ട് ഏർപ്പെടുത്തി ഇൻഡിഗോ. കോവിഡിനെതിരെ പോരാടുന്ന മുൻ നിര പോരാളികൾക്കായി ഈ വർഷാവസാനം വരെയാണ് വിമാനടിക്കറ്റിൽ 25 ശതമാനം ഡിസ്കൗണ്ട് നൽകുമെന്ന് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്.

ഡോക്ടർമാരും നഴ്സുമാരും ജോലി ചെയ്യുന്ന ആശുപത്രിയുടെ ഐഡി കാർഡുകളും തിരിച്ചറിയിൽ രേഖകൾ കയ്യിൽ കരുതണമെന്നും ഇൻഡിഗോ വെബ്സെറ്റ് വഴി ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഇളവ് ലഭിക്കുക എന്നും ഇൻഡിോ പുറത്ത് വിട്ട് പത്രക്കുറിപ്പിൽ പറയുന്നു. ഈ വർഷം ജൂലൈ ഒന്ന് മുതൽ ഡിസംബർ 31 വരെയാണ് ഇളവ് ലഭിക്കുക.

ലോക്ക്ഡൗണിന് ശേഷം ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചു എങ്കിലും യാത്രക്കാർ കുറവായിരുന്നു. ഇത് വിമാനക്കമ്പനികൾക്ക് വൻ നഷ്ടമാണ്. ജൂലൈ ഒന്ന് വരെ 785 വിമാനസർവീസുകളിലായി 71,471 പേരാണ് യാത്ര ചെയ്തത്. അതായത് ശരാശരി 91 യാത്രക്കാർ മാത്രം. വ്യോമയാന മന്ത്രി ഹർദീപ് സിംങാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.