ഇൻഡിഗോ മുന്നൂറ് വിമാനങ്ങൾ കൂടി വാങ്ങുന്നു

ന്യൂഡൽഹി: രാജ്യത്തെ ബജറ്റ് എയർലൈനുകളിലൊന്നായ ഇൻഡിഗോ മുന്നൂറ് വിമാനങ്ങൾ കൂടി വാങ്ങുന്നു. 3300 കോടി ഡോളറന്റെ ഇടപാടാണിത്.
എ320 വിഭാഗത്തിൽ പെട്ട വിമാനങ്ങളാണ് കമ്പനി വാങ്ങുന്നത്. വിപണിയിലെ ഏറ്റവും വലിയ ബജറ്റ് എയർലൈൻ എന്ന ലക്ഷ്യവുമായാണ് കമ്പനി പുതിയ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ കമ്പനി അധികൃതർ തയാറായിട്ടില്ല.